top of page
Search

കൊല്ലം ജില്ലാ പഞ്ചായത്ത് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

  • Writer: MTU
    MTU
  • Feb 24
  • 1 min read

Updated: Mar 11

Kollam Jilla Panchayath MTU

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മന്ത്രി എം.ബി. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്താകെ വ്യാപിപ്പിക്കാവുന്ന മാതൃകാപരമായ മുന്നേറ്റമാണ് ജില്ലാ പഞ്ചായത്തിന്റേതെന്നും ക്ലസ്റ്റർ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മൊബൈൽ സെപ്റ്റേജ് യൂണിറ്റ് സേവനം ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ പഞ്ചായത്താണ് കൊല്ലമെന്നും മന്ത്രി പറഞ്ഞു.

95 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് യൂണിറ്റുകൾ ആരംഭിച്ചത്. സേവന നിരക്കും മറ്റ് മാനദണ്ഡങ്ങളും ജില്ലാ പഞ്ചായത്ത് ഉടൻ പുറത്തുവിടും. വിശദ വിവരങ്ങൾക്കും ബുക്കിംഗിനും 8943198777 എന്ന നമ്പറിൽ ബന്ധപ്പെടാം.

ജില്ലാ കളക്ടർ എൻ. ദേവീദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രിജാ ഹരീഷ്, സെക്രട്ടറി ടി.കെ. സയുജ, വികസന സ്ഥിരംസമിതി അധ്യക്ഷരായ നജീബത്ത്, വസന്ത രമേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. ബാൾഡുവിൻ, ബ്രിജേഷ് എബ്രഹാം, സി.പി. സുധീഷ് കുമാർ, പ്രിജി ശശിധരൻ, തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എസ്. സുബോധ്, ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ കെ. അനിൽകുമാർ, ആയുർവേദ ആശുപത്രി സി.എം.ഒ ഷേർളി എന്നിവർ പങ്കെടുത്തു.


 
 
bottom of page