top of page
Search

കണിച്ചിക്കുളങ്ങര ഉത്സവത്തിന് സെപ്റ്റിക് മാലിന്യം ശുജീകരണത്തിന് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് (MTU)

  • Writer: MTU
    MTU
  • Feb 27
  • 1 min read

Updated: Mar 11

Alappuzha MTU

ആലപ്പുഴ ജില്ലയിൽ കണിച്ചിക്കുളങ്ങരയിൽ 2026 ജനുവരി 24 മുതൽ ഫെബ്രുവരി 18 വരെ നടന്ന ഉത്സവത്തോടനുബന്ധിച്ച് സെപ്റ്റിക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ആലപ്പുഴ മുനിസിപ്പാലിറ്റിയോട് അഭ്യർത്ഥിച്ചിരുന്നു.


അഭ്യർത്ഥന പ്രകാരം ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ നൂതന സംവിധാനമായ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് (MTU) സഹിതം ഭൗമ എൻവിറോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രവർത്തകസംഘം സ്ഥലത്തെത്തി ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവഹിച്ചു.


ഭൗമ എൻവിറോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിൽ 6 ലക്ഷത്തിലധികം ലിറ്റർ മലിനജലം ശാസ്ത്രീയ രീതിയിൽ സംസ്കരിച്ചിരിക്കുന്നു.


ലക്ഷക്കണക്കിന് തീർത്ഥാടകർ പങ്കെടുത്ത ഈ ഉത്സവത്തിൽ ശുചിത്വം ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ മുനിസിപ്പാലിറ്റി ഭരണസമിതിയുടെയും ഭൗമ എൻവിറോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ഏകോപിത സഹകരണഫലമായി സുരക്ഷിതവും ശുചിത്വപരവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചു.


 
 
bottom of page