പേരാമ്പ്രയിൽ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ് ഉദ്ഘാടനം
- MTU

- Feb 24
- 1 min read
Updated: Mar 11
കോഴിക്കോട് : വീടുകളിലും സ്ഥാപനങ്ങളിലുമുള്ള കക്കൂസ് മാലിന്യവും സെപ്റ്റിക് സ്ലഡ്ജും ശുചീകരിക്കുന്നതിന് പേരാമ്പ്ര പഞ്ചായത്തിൽ വാങ്ങിയ മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റ് കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ടി ടി രാഘേഷ് മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശശികുമാർ പേരാമ്പ്ര, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ പ്രിയേഷ്, മിനി പോൻപ്പാറ, ശ്രീലത പുതിയേടത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ലിസി, പഞ്ചായത്ത് അംഗങ്ങളായ പി കെ രാഘേഷ്, വിനോദ് തിരുവൊത്ത്, കെ കെ പ്രേമൻ സൽമ നന്മനകണ്ടി ശുചിത്വ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ വി പി ഷൈനി സിഡിഎസ് ചെയർപേഴ്സൺ ജിജി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം റീന സ്വാഗതവും സെക്രട്ടറി ഒ മനോജ് നന്ദിയും പറഞ്ഞു.




