top of page
Search

ശബരിമല മണ്ഡലം കാലം: ശുചിത്വം ഉറപ്പാക്കാൻ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റുകൾ രംഗത്ത്

  • Writer: MTU
    MTU
  • Feb 24
  • 1 min read

Updated: Mar 11

Bhouma MTU

ശബരിമല മണ്ഡലകാലത്ത് ശുചിത്വപരിപാലനം ശക്തിപ്പെടുത്തുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. ശുചിത്വ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും മലിനജല ശുദ്ധീകരണം കാര്യക്ഷമമായി നടത്തുകയും ചെയ്യുന്നതിനായി നൂതന സംവിധാനങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റുകൾ (MTU) ആവശ്യപ്പെട്ടിട്ടുണ്ട്.


2025 നവംബർ 15 മുതൽ 2026 ജനുവരി 20 വരെ ശബരിമല സീസണിൽ MTU സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്നു, 15 നവംബർ മുതൽ നിരവധി യൂണിറ്റുകൾ കോട്ടയം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചു. പത്തനംതിട്ടയിലെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് MTU, കൊല്ലം ജില്ല പഞ്ചായത്ത് MTU, കുമരകം ഗ്രാമപഞ്ചായത്ത് MTU, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി MTU, തൃശൂർ ജില്ലയിലെ വെള്ളങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് MTU എന്നിവയാണ് ഈ കാലയളവിൽ പ്രവർത്തനത്തിനിറങ്ങിയത്.


ശബരിമല തീർത്ഥാടകരുടെ വലിയ തിരക്ക് പരിഗണിച്ച് ശുചിത്വം പരമപ്രാധാന്യത്തോടെ ഉറപ്പാക്കാൻ ഈ യൂണിറ്റുകൾ വിന്യസിച്ചിരിക്കുകയാണ്. MTU പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഭൗമ എൻവിറൊടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രത്യേക പരിശീലനം നേടിയ MTU സംഘമാണ്.


മണ്ഡലകാലത്ത് മലിനജല സംസ്കരണത്തിന്റെ കാര്യക്ഷമത വർധിപ്പിച്ച് തീർത്ഥാടകർക്ക് കൂടുതൽ സുഖപ്രദമായ അനുഭവം നൽകുന്നതിലാണ് ഈ സംയുക്ത ശ്രമങ്ങളുടെ പ്രധാന ലക്ഷ്യം.


 
 
bottom of page